കൊച്ചി : കൊച്ചി വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപ് തുറന്നവരെ പിന്തുണച്ചതിന്റെ പേരിൽ ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷയ്ക്കെതിരെ ഫോണിൽ തെറി വിളി. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് അസഭ്യവാക്കുകൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലോക്കൽ ലാൻഡ് നമ്പരിൽ നിന്നു വിളിച്ചും അസഭ്യം പറഞ്ഞത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അസഭ്യം പറച്ചിൽ തുടർച്ചയായി ആവർത്തിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്നു പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടിയിട്ടില്ല. പിണറായിയുടെ പൊലീസിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ