നിസാന്‍ കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ടെറാനോയുടെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കി. ഈ മാസം അവസാനത്തോടെയാണ് വാഹനം നിരത്തിലെത്തുക. 13.75 ലക്ഷം മുതല്‍ 13.85 ലക്ഷം വരെയാണ് വില. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
1.5 ലിറ്റര്‍ dCI K9K THP ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 109 ബിഎച്ച്പിയും 248 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ടോപ് വേരിയന്റ് XVD പ്രീമിയം അടിസ്ഥാനത്തിലാണ് ടെറാനോയുടെ ഓട്ടോമാറ്റിക് പതിപ്പ് നിസാന്‍ അവതരിപ്പിക്കുന്നത്.
6 സ്പീഡ് അഡ്വാന്‍സ്ഡ് ഓട്ടോ ഡ്രൈവ് സിസ്റ്റം ഡ്രൈവിംഗ് ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റും. 19.61 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സ്റ്റാന്‍ഡേഡ് സേഫ്റ്റി ഫീച്ചറുകള്‍ക്കൊപ്പം ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP) എന്നീ സജ്ജീകരണങ്ങളും ടൊറാനോയുടെ ഓട്ടോമാറ്റിക്ക് പതിപ്പിലുണ്ട്.
ഡ്രൈവര്‍ ആംറെസ്റ്റ്, സാന്റ്‌സ്റ്റോണ്‍ ബ്രൗണ്‍ ബോഡി, ആന്റി പിഞ്ച് ഡ്രൈവര്‍ സൈഡ് വിന്‍ഡോ, പുതിയ ഡോര്‍ ഡ്രിം ഡിസൈന്‍, വണ്‍ ടച്ച് ഇന്‍ഡിക്കേറ്റര്‍ തുടങ്ങി തുടങ്ങി 14 മാറ്റങ്ങളാണ് പുതിയ പതിപ്പില്‍ നിസാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.