terror attack -3 terriest dead

ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന അറിവു ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന താഗ്മാര്‍ഗിലെ കാഞ്ചിപോരാഗ്രാമത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ ആറു മണിക്കു ശേഷം നടന്ന വെടിവെയ്പ്പില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.

ഇന്നലെ രാത്രി നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു.

ഇന്ന് രാവിലെ വനപ്രദേശത്തു ആരംഭിച്ച തിരച്ചിലില്‍ ആറു തീവ്രവാദികള്‍ കൂടി ഉള്ളതായി സൈന്യം മനസിലാക്കിയിട്ടുണ്ട്.

കൂടുതല്‍ സൈന്യം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുലര്‍ച്ചെ തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും നടക്കുകയാണ്.

Top