ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതേതുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കാന്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോട്(എസ്പിജി) ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജമ്മുകശ്മീരില്‍ കഴിഞ്ഞദിവസവും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.
ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിരുന്നു.
ഷോപ്പിയാനില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖല വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായി രീതിയില്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.