മൊഗാദിഷു: സൊമാലിയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
ഹോട്ടലിന്റെ ഗേറ്റില്‍ സ്‌ഫോടനം നടത്തിയ ശേഷം അകത്തുകടന്ന ഭീകരര്‍, ജീവനക്കാര്‍ക്കും താമസക്കാര്‍ക്കും നേരെ വെടിവെപ്പ് നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏതാനും പേരെ ഭീകരര്‍ ബന്ദികളാക്കിരുന്നു. സുരക്ഷാസൈന്യം ഏറ്റുമുട്ടലിലൂടെ ഭീകരരെ വധിച്ചശേഷം ബന്ദികളെ മോചിപ്പിച്ചു. ഈ മാസം ആദ്യം മൊഗാദിഷുവിലെ മറ്റൊരു ഹോട്ടലില്‍ അല്‍ ഷബാബ് നടത്തിയ ആക്രമണം നടത്തിരുന്നു. അതില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.