കശ്മീരില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം, ഒരാള്‍ക്ക് പരിക്കേറ്റു

കശ്മീര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം.

ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍വീണ് പൊട്ടി. പ്രദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റു.

ഷോപിയാന്‍ ജില്ലയിലെ ഇമാന്‍ സാഹിബില്‍ പ്രവര്‍ത്തിച്ചുവന്ന പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്.ഓ.ജി) ക്യാമ്പിനുനേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

പരിക്കേറ്റ ഇഷ്ഫാക് റഷീദ് എന്നയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദികള്‍ക്കുവേണ്ടി സൈന്യവും പോലീസും അടുത്തിടെ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

തിരച്ചിലിനിടെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസൈന്യം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് വെടിയേറ്റ് മരിച്ചത്.

Top