റബാത്: മൊറോക്കോയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്ക് തടവു ശിക്ഷ. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നിലേറെ കേസുകളില്‍ മുഖ്യപ്രതിയായവര്‍ക്ക് 12 വര്‍ഷമാണ് തടവ് ശിക്ഷ.
സിറിയയിലെയും ഇറാക്കിലെയും പ്രശ്‌നബാധിത മേഖലകളിലേക്ക് യുവാക്കളെ കയറ്റി അയക്കുകയായിരുന്നു ഇവര്‍ പ്രധാനമായും ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രശ്‌നബാധിത മേഖലകളിലേക്ക് ആക്രമണങ്ങള്‍ക്ക് അയച്ചിരുന്ന യുവാക്കള്‍ക്ക് ഇവര്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് നാലു മുതല്‍ 10 വര്‍ഷം വരെയാണ് തടവ ശിക്ഷ വിധിച്ചിരിക്കുന്നത്.