ന്യൂഡല്‍ഹി: ഭീകരവാദവും തീവ്രവാദ നിലപാടുകളും ആഗോളസമാധാനത്തിന് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപതാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം, വിശ്വാസം എന്നീ വിഷയങ്ങളില്‍ ഒരുമിച്ച് മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പാകിസ്താനും ചൈനയും ഉള്‍പ്പെടുന്ന എസ്ഇഒ സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ന് അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയാം. എസ്സിഒ അംഗങ്ങള്‍ എന്ന നിലയില്‍ ഭീകരവാദവും തീവ്രവാദനിലപാടുകളും വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഒരു കാലത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്നു അഫ്ഗാനിസ്ഥാന്‍. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരാതന വേരുകളുമായി രാജ്യത്തിന് ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് നാം ഉറപ്പാക്കണം’- പ്രധാനമന്ത്രി പറഞ്ഞു.