അസര്‍ബൈജാന്‍: ആഗോള സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ് ഭീകരതവാദമെന്നും, എന്നാല്‍ ഭീകരതയെ നേരിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അസര്‍ബൈജാനിന്റെ തലസ്ഥാനമായ ബകുവില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. ബുധനാഴ്ചയാണ് സുഷമ സ്വരാജ് ബകുവില്‍ എത്തിയത്.
ഭീകരത ആഗോള സമാധാനത്തിനും, സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും, വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള നമ്മുടെ കഴിവിനെ അത് ദുര്‍ബലപ്പെടുത്തുമെങ്കിലും നിര്‍ഭാഗ്യവശാല്‍, ഭീകരതയെ നേരിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. മൂന്നു ദിവസത്തെ ഔദ്യേഗിക സന്ദര്‍ശനത്തിന് ബകുവില്‍ എത്തിയ മന്ത്രിമാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയമാണ് മുമ്പോട്ട് വെച്ചത്.
ഇത് സംബന്ധിച്ച് അസര്‍ബൈജാനുമായി ചില ഡോക്യുമെന്റ്‌സുകളിലും മന്ത്രി ഒപ്പുവെച്ചു. ഒപ്പം തന്നെ ഭീകരാക്രമണത്തെ ചെറുക്കുന്നതിനായി പരസ്പരം ഒന്നിച്ച് തന്നെ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും അസര്‍ബൈജാനും വ്യക്തമാക്കി.