മക്ക: തീവ്രവാദ അനുകൂല മുദ്രാവാക്യം മുഴക്കിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. മക്കയിലെ വിശുദ്ധ ഹറാമില്‍ വെച്ചാണ് ഇയാളെ അറസ്റ്റു ചൊവ്വാഴ്ച നടന്ന അസര്‍ (ഉച്ച പ്രാര്‍ഥന) പ്രാര്‍ഥനയ്ക്കിടയിലാണ് ഇയാള്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ഉരുവിട്ടത്. ആയുധങ്ങളും കൈവശം ഉണ്ടായിരുന്നു. ‘ഇയാളെ ഉടന്‍ തന്നെ പിടികൂടുകയും അച്ചടക്ക നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതായി’ പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഹറം പള്ളിയുടെ ഒന്നാം നിലയിലൂടെ ഉറക്കെ മുദ്രാവാക്യം വിളിച്ച് ആരാധകര്‍ക്കിടയില്‍ ഭീതി പടര്‍ത്തി നീങ്ങുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ ദേഷ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചതെന്ന് സൗദി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ രണ്ട് വിശുദ്ധ പള്ളികളുടെ അഫയേഴ്‌സ് പ്രസിഡന്റ് ജനറല്‍ ഷെയ്ഖ് അബ്ജുല്‍ റഹ്മാന്‍ അല്‍ സുഡൈസ് അപലപിച്ചു. ഈ സ്ഥലം അല്ലാഹുവിന്റെ ആരാധനയ്ക്കും കൃതജ്ഞതയ്ക്കും മാത്രമായി ഉപയോഗിക്കണമെന്ന് അല്‍ സുഡൈസ് സൗദി മാധ്യമങ്ങളെ ഉദ്ധരിച്ച് പറഞ്ഞു.