കാശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ; തീവ്രവാദിയും നാല്​​ സഹായികളും കൊല്ലപ്പെട്ടു

Indian army

ഷോപിയാൻ: ഉത്തര കശ്​മീരിലെ ഷോപ്പിയാനി​ൽ ഏറ്റുമുട്ടൽ. അക്രമണത്തിൽ ഒരു തീവ്രവാദിയും നാല്​​ സഹായികളും കൊല്ലപ്പെട്ടു. ഞായറാഴ്​ച രാത്രി​ മൊബൈൽ വെഹിക്കിൾ ചെക്​പോസ്​റ്റിലുണ്ടായ ഏറ്റുമുട്ടലാണ്​ അഞ്ചുപേരെ സൈന്യം കൊലപ്പെടുത്തിയത്​.

ഷാഹിദ്​ അഹമ്മദ്​ ദർ എന്ന തീവ്രവാദിയാണ്​ കൊല്ലപ്പെട്ടത്​. ഇവരിൽ നിന്നും സേന ​ ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത്​ ഒളിച്ചിരുന്നവർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്​. ഞായറാഴ്​ച രാത്രി എട്ടുമണിയോടെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. മൊബൈൽ ചെക്ക്​ പോസ്റ്റിൽ സിഗ്​നൽ കാണിച്ചിട്ടും നിർത്താതെ പോയ കാറിൽ നിന്നും തീവ്രവാദികൾ സൈനികർക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നടത്തിയ ഏറ്റുമുട്ടലിൽ കാറിലുണ്ടായ തീവ്രവാദിയും സഹായികളും കൊല്ലപ്പെടുകയായിരുന്നു. മൂന്ന്​ തീവ്രവാദികൾ രക്ഷപ്പെട്ടതായും ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും സുരക്ഷാ സേന വ്യക്തമാക്കി.

എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പേർ സിവിലിയൻമാരാണെന്ന്​ ഗ്രാമവാസികൾ ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദ്യാർഥിയാണ്​. വിദ്യാർഥിയുടെ മൃതദേഹം മറ്റൊരു വാഹനത്തിലായിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇൗ വർഷം സൈന്യത്തിന്റെ വെടിവെപ്പിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത്​ രണ്ടാം തവണയാണെന്നും തീവ്രവാദികളുടെ സഹായികളെന്നത്​ സേനയുടെ ആരോപണമാണെന്നും ഗ്രാമവാസികൾ പറയുന്നു.

Top