ന്യൂഡല്‍ഹി: ഭീകരര്‍ നാശം വിതച്ച ഫ്രാന്‍സിന് ഇന്ത്യ പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. 150തോളം പേരുടെ മരണത്തിന് കാരണമായ ആക്രമണത്തില്‍ ഇന്ത്യ അപലപിക്കുന്നു. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ വാക്കുകള്‍ പോരാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിനു ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കുന്നു. ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെ കുടുംബത്തിന് ഇന്ത്യന്‍ ജനതയുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും രാജ്‌നാഥ് പറഞ്ഞു.