തിരുവനന്തപുരം : കേരളത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തില്‍ ബംഗലൂരു പൊലീസ് പറയുന്നു.
ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദശം ലഭിച്ചത്. ബെംഗലുരു പൊലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി.