ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം

jammu kashmir

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയിലും ബുദ്ഗാമിലും സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം. ശനിയാഴ്ച രാത്രിയാണ് ക്യാമ്പുകള്‍ക്കു നേരെ ആക്രമണമുണ്ടായത്.

പുല്‍വാമയിലെ ബജ്വാനിയില്‍ 42 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിനുനേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബുദ്ഗാമിലെ അര്‍വാനിയിലുണ്ടായ ഭീകരരുടെ വെടിവയ്പില്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Top