ഭീകരൻ ലാദനെ കണ്ടെത്തിയ അപകടകാരി നായ മലിൻവ ഇന്ത്യൻ സുരക്ഷാ സേനയിൽ !

BIN LADHAN

ന്യൂഡല്‍ഹി: ഭീകരസംഘടനയായ അല്‍ അല്‍ ഖൈ്‌വദയുടെ തലവന്‍ ഉസാമ ബിന്‍ലാദനെ കണ്ടെത്താന്‍ സാഹായിച്ച ബല്‍ജിയന്‍ മലിന്‍വ വര്‍ഗ്ഗത്തില്‍പ്പെട്ട നായ ഡല്‍ഹിയിലേയ്ക്കും എത്തുന്നു. 2001ല്‍ ബിന്‍ലാദന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതം കണ്ടെത്താന്‍ സഹായിച്ച ബല്‍ജിയന്‍ മലിന്‍വ വര്‍ഗ്ഗത്തില്‍പെട്ട നായ്ക്കളെ വാങ്ങിക്കാന്‍ ഒരുങ്ങുകയാണ് സിഐഎസ്എഫ്.

ചാവേറുകളെ കണ്ടെത്താന്‍ സഹായിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് സിഐഎസ്എഫ് നായ്ക്കളെ വാങ്ങുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സമാന്തര സൈനിക സേനയില്‍ ചാവേറുകളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രുപീകരിക്കുന്നത്.

ആളുകള്‍ കൂടുതലുള്ള ഡല്‍ഹി മെട്രോ, വിമാനത്താവളം എന്നിവടങ്ങളില്‍ ചാവേറാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരന്തര മുന്നറിയിപ്പിനെ തുടര്‍ന്നാണു ഇത്തരത്തിലൊരു നടപടിയ്ക്ക് സിഐഎസ്എഫ് ഒരുങ്ങുന്നത്.

ചാവേറുകളെ കണ്ടെത്താനുള്ള ഡമ്മി ടെസ്റ്റില്‍ നേനയിലെ മറ്റു വര്‍ഗ്ഗത്തില്‍പ്പെട്ട നായ്ക്കള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബല്‍ജിയന്‍ മലിന്‍വ വര്‍ഗത്തില്‍പെട്ട നായ്ക്കളെ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ലാബര്‍ഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പെട്ട 63 നായ്ക്കളാണു നിലവില്‍ സേനയിലുള്ളത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനു മാത്രമാണ് ഇവര്‍ക്കു പരിശീലനം ലഭിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി 50 എണ്ണത്തിലധികം ബല്‍ജിയം മലിന്‍വ വര്‍ഗ്ഗത്തില്‍ പെട്ട നായ്ക്കളുണ്ട്. ആളുകളോടു തീരെ ഇണങ്ങാത്ത വിഭാഗത്തില്‍പെട്ട ഇവയെ പ്രധാനമായും വന്യമൃഗങ്ങളെ മോഷ്ടിക്കുന്നതു തടയുന്നതിനായി ദേശീയോദ്യാനങ്ങളിലും മൃഗശാലകളിലുമാണ് ഉപയോഗിക്കുന്നത്. 2015ല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സമയം സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ബല്‍ജിയം മലിന്‍വ നായ്ക്കളെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.

Top