ഇടുക്കി: തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. രഹസ്യ അന്വേഷണ വിഭാഗം നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങള്‍ വിശകലനം ചെയ്യാനാണ് അധികൃതരുടെ നീക്കം.
ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതോടെ ഡാമുകളിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.