സോപോര്‍: ജമ്മു കശ്മീരിലെ സോപോരില്‍ പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദി ആക്രമണം. പാര്‍ട്ടിക്കിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 18ന് സോപോറിലെ പൊലീസ് പോസ്റ്റില്‍ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.