ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തികടന്ന് മിന്നലാക്രമണത്തില്‍ തകര്‍ത്ത തീവ്രവാദക്യാമ്പുകള്‍ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
നിയന്ത്രണരേഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ക്യാമ്പുകളില്‍ ഭീകരര്‍ക്കായി പ്രത്യേക പരിശീലനം നടക്കുന്നുണ്ടെന്നും ഭീകരരും പാക് സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നത് അവിടെനിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധീനകശ്മീരില്‍ പതിനഞ്ച് പരിശീലനക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉറിഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിലം പരിശായ ക്യാമ്പുകളാണ് വീണ്ടും സജീവമായത്.
അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് യുവാക്കളെ ബലംപ്രയോഗിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സഹായവും ക്യാമ്പുകളില്‍ ലഭിക്കുന്നുണ്ട്. സൈനികത്താവളങ്ങള്‍ക്കുനേരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ പറയുന്നു.