ജമ്മു കശ്മീര്‍: പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. 180 സുരക്ഷാ സേന ഉള്‍പ്പെടുന്ന ബറ്റാലിയനിലാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. കശ്മീരിലെ ഹൈദര്‍പോര മേഖലയിലെ സേനയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കും പറ്റിയിരുന്നു.