Terrorists Open Fire On Security Forces In Srinagar’s Nowhatta, 7 Injured

jammu-kashmir

ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 7 സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് സംഭവം.

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സ്‌റ്റേഡിയത്തിനടത്താണ് ആക്രമണമുണ്ടായത്.

ആക്രമണം നടത്തിയ ഭീകരവാദികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ എത്ര ഭീകരര്‍ ഉണ്ടെന്ന കാര്യവും വ്യക്തമല്ല.

അതിനിടെ കശ്മീരിലെ ഉറി സെക്ടറില്‍ ഭീകരവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യം നടത്തിയ പ്രത്യാക്രമത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.

ആസാമില്‍ നാല് സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഉള്‍ഫാ തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

സ്വാതന്ത്ര്യദിനത്തില്‍ ആക്രമമുണ്ടാകുമെന്ന ഭീഷണി ഉള്ളതിനെ തുടര്‍ന്ന് കശ്മീരിലും ഡല്‍ഹിയിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്

Top