ന്യൂഡല്‍ഹി :ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ പുതിയ ഫാക്ടറി യൂറോപ്പില്‍ ആരംഭിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ജര്‍മനിയിലെയും നെതര്‍ലാന്റിലേയും അധികാരികളുമായി കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
കാറിന്റെയും ബാറ്ററികളുടെയും ഉത്പാദന യൂണിറ്റുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിക്കാന്‍ പോകുന്നതെന്നാണ് സൂചന. തങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ഷാങായിയില്‍ ഒരു ഫാക്ടറി ആരംഭിക്കുമെന്ന് ടെസ്‌ല ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.
കമ്പനിക്ക് ഇന്ത്യയിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കിലും ചില സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ താത്പര്യത്തെ പിറകോട്ട് വലിക്കുന്നതായും ടെസ്‌ല അധികൃതര്‍ വ്യക്തമാക്കിയിരുന്നു.