സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രിക് വാഹനങ്ങളുടെ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായൊരു പ്രഖ്യാപനവുമായിട്ടാണ് ടെസ്‌ല എത്തുന്നത്.
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ബാങ്ക് പുറത്തിറക്കിയികിരിക്കുകയാണ്.
മിതമായ വിലയിലാണ് കമ്പനി ഇത് പുറത്തിറക്കുന്നതെന്നതും സവിശേഷതയാണ്. 45 ഡോളറാണ് വില. അതായത് ഏകദേശം 2,930 രൂപ.
യുഎസ്ബി, മൈക്രോ യുഎസ്ബി, ആപ്പിള്‍ ലൈറ്റനിങ് കണക്ഷനുകള്‍ പവര്‍ബാങ്കിലുണ്ടാകും. 3,350 mAh ശേഷിയുള്ള ബാറ്ററിയാണ് പവര്‍ബാങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്.
ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള സൂപ്പര്‍ ചാര്‍ജറുകളുടെ മാതൃകയില്‍ തന്നെയാണ് ഈ പവര്‍ബാങ്കും രൂപകല്‍പന ചെയ്തിരിക്കുന്നത്.
ടെസ്‌ലയുടെ ബ്രാന്റ് ഉല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഉപകരിക്കും.
ഒരു അള്‍ട്രാ ഫാസ്റ്റ് സൂപ്പര്‍കാറും പുതിയൊരു ഇലക്ട്രിക്ക് സെമി ട്രെക്കും ദിവസങ്ങള്‍ക്ക് മുമ്പാണ് ടെസ്‌ല ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വമ്പന്‍ പദ്ധകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രഖ്യാപനമാണ് കഴിഞ്ഞദിവസം ടെസ് ലയില്‍ നിന്നുണ്ടായത്.