Tesla’s Model S and model X have been called back as part of a voluntary recall relating to a park brake issue

വാഷിംഗ്ടണ്‍: 2016-ല്‍ നിര്‍മ്മിച്ച ഏകദേശം മൂന്നില്‍ രണ്ട് വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടെസ്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്.

2016-ല്‍ ഫെബ്രുവരി-ഒക്റ്റോബര്‍ കാലയളവില്‍ അസ്സംബ്ള്‍ ചെയ്ത 53,000 ഓളം മോഡല്‍ എസ്, മോഡല്‍ എക്സ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വാഹനഘടക നിര്‍മ്മാണ കമ്പനി വിതരണം ചെയ്ത ചെറിയ ഗിയറിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് കാരണമെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. ഈ ഗിയര്‍ പാര്‍ക്കിംഗ് ബ്രേക്കുമായി ഒത്തുപോകാത്തതാണ് പ്രശ്നമായത്. സീറ്റ് ബെല്‍റ്റിലുണ്ടായ തകരാര്‍ മൂലം 2015 നവംബറില്‍ ടെസ്ല 90,000 യൂണിറ്റ് മോഡല്‍ എസ് കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Top