ടെസ്റ്റ് ക്രിക്കറ്റ് മത്സരം;കളിക്കാനുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്

ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാനുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. കൂടുതല്‍ മത്സരം കളിക്കുന്നവര്‍ വലിയ തുക പ്രതിഫലമായി ലഭിക്കുന്ന രീതിയില്‍ വേതനഘടനയില്‍ മാറ്റംവരുത്തി. ഇതുപ്രകാരം സീസണില്‍ ഏഴോ അതിലധികമോ മത്സരം കളിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം ലഭിക്കും. ഇതുപ്രകാരം സീസണില്‍ പത്ത് ടെസ്റ്റ് കളിക്കുന്ന താരത്തിന് 4.5 കോടി രൂപ വരെ ലഭിക്കും.

സീസണില്‍ ചുരുങ്ങിയത് അഞ്ച് ടെസ്റ്റ് കളിക്കുന്ന താരത്തിന് മാച്ച് ഫീയായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. നാലോ അതില്‍ താഴെയോയാണ് കളിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപയാകും മാച്ച് ഫീയായി ലഭിക്കുന്നത്. പുതിയ പദ്ധതിയോടെ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താത്പര്യം കൂടുമെന്നാണ് ബി.സി.സി.ഐ.യുടെ പ്രതീക്ഷ.പുതിയ വേതനഘടന പ്രകാരം ഏഴോ അതിലധികമോ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് മാച്ച് ഫീയായി 45 ലക്ഷം ലഭിക്കും. നിലവില്‍ 15 ലക്ഷം രൂപ ലഭിക്കുന്നിടത്താണ് ഈ മാറ്റം.

Top