പോര്‍ട്ട് എലിസബത്ത്: ക്യാപ്റ്റന്‍ കോഹ്‌ലി വീണ്ടും ടീമിലെത്തുമ്പോള്‍ ആദ്യ ദൗത്യം ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്.
പുതുവര്‍ഷത്തില്‍ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുന്‍മ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണഫ്രിക്ക രംഗത്ത് വന്നിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ സിംബാബ്‌വെയെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുത്താന്‍ രണ്ടു ദിവസം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വന്നത്.
907 പന്തുകള്‍ മാത്രമാണ് ടെസ്റ്റിലുണ്ടായിരുന്നത്. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിന്റെ 125 റണ്‍സ് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിയ്ക്ക് മികച്ച വിജയം നേടി കൊടുത്തത്.
ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് 53 റണ്‍സെടുത്ത് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് 309 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.
പരമ്പരയിലെ ഏക ഡേനൈറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 120 റണ്‍സിന്റെയും മികച്ച വിജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്.
പരമ്പരയിലെ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചുവെന്നതിനാല്‍ വിജയം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ നിര ഇന്ത്യയ്ക്ക് എതിരെ പോരാടാന്‍ ഒരുങ്ങുന്നത്.