ഹൂസ്റ്റണ്‍: ആറു വയസുകാരിയുടെ കയ്യില്‍നിന്നും വെള്ളം തുളുമ്പിപ്പോയതിന് പ്രകോപിതനായ ബന്ധു കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നു. മാര്‍ച്ച് 19 വെള്ളിയാഴ്ച ഉച്ചയോടെ സംഭവം നടന്നത്. വെടിയേറ്റ കുട്ടിയെ ഉടനെ ബെഷോര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം.ലൊറിയോണ് വിക്കര്‍ എന്നാണ് കുട്ടിയുടെ പേര്.
വെടിവെച്ചത് കുട്ടിയുടെ ബന്ധുവാണെന്നും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. വെടിവെച്ചുവെന്ന് പറയപ്പെടുന്ന ബന്ധുവിനെ കസ്റ്റഡിയിലെടുത്തതായി പസഡീന പോലീസ് അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച കാറപകടത്തില്‍ മരിച്ച ബന്ധുവിന്റെയും മൂന്നു കുട്ടികളുടെയും സംസ്കാരചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകേണ്ടി വന്നതിനാലാണ് കുട്ടിയെ ബന്ധുവിനെ ഏല്പിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.