കറാച്ചി: ടെക്‌സാസിലെ സാന്റഫേ ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട 17 വയസ്സുകാരിയുടെ മൃതദേഹം കറാച്ചിയില്‍ കൊണ്ടുവന്നു. കറാച്ചിയിലെ ഹക്കീം സയീദ് ഗ്രൗണ്ടില്‍ പ്രാര്‍ത്ഥന നടത്തിയതിനുശേഷം ഷാ ഫൈസല്‍ കോളനിയിലെ അസിംമ്പുറ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് ഡാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ടെക്‌സസിലെ ഹൂസ്റ്റണില്‍ നിന്ന് സ്വകാര്യ ടര്‍ക്കിഷ് വിമാനക്കമ്പനി ടി.കെ. 708 എന്ന വിമാനത്തിലാണ് മൃതദേഹം കറാച്ചി എയര്‍ പോര്‍ട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ യുഎസ് കോണ്‍സുലേറ്റിന്റെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അനുശോചനമര്‍പ്പിക്കാനെത്തിയിരുന്നു.
വെള്ളിയാഴ്ച സാന്റ ഫേ ഹൈസ്‌കൂളിലാണ് 10 വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊല്ലപ്പെട്ടത്. 17 വയസ്സുള്ള ഡിംട്രിയോസ് പഗൂട്‌സിസാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.