ടെക്‌സാസ്: ടെക്‌സാസിലെ ഒരു സ്‌കൂള്‍ പുറത്തുവിട്ട വിവാദ അസൈന്‍മെന്റിനെതിരെയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുന്നത്. ടെക്‌സാസിലെ പ്രശസ്തമായ സ്‌കൂളാണ് വിവാദ ഉത്തരവിന് പിന്നില്‍. പെണ്‍കുട്ടികള്‍ പുരുഷന്‍മാരെ സന്തോഷിപ്പിക്കുന്ന വിധം വസ്ത്രം ധരിക്കണം. അവര്‍ക്ക് മുന്നില്‍ ബഹുമാനത്തോടെ നിന്നു സംസാരിക്കണം തലകുമ്പിടണം തുടങ്ങി 10 ഓളം നിര്‍ദ്ദേശങ്ങളടങ്ങുന്ന സ്‌കൂളിന്റെ അസൈന്‍മെന്റാണ് വിവാദത്തില്‍ കലാശിച്ചത്.
ടെക്‌സാസിലെ ഷാലോവാട്ടര്‍ സ്‌കൂളാണ് ഉത്തരവിന് പിന്നില്‍. മധ്യയുഗത്തിലെ ആചാരക്രമങ്ങളുടെയും പെരുമാറ്റ രീതിയുടെയും ഓര്‍മ പുതുക്കല്‍ ദിനമായ ഷില്‍വറിദിനത്തിലേക്കായിരുന്നു ഇത്. ഒപ്പം കര്‍ശന ഉപാധികളോടെയാണ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അസൈന്‍മെന്റ് സ്‌കൂള്‍ നല്‍കിയത്.