‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിലൂടെ ടി.ജി രവിയുടെ കൊച്ചുമകനും അഭിനയത്തിലേക്ക്

ലയാളത്തിലെ മുതിര്‍ന്ന നടന്‍ ടി.ജി രവിയുടെയും മകന്‍ ശ്രീജിത്ത് രവിയുടെയും പാത പിന്തുടര്‍ന്ന് കുടുംബത്തിലെ ഇളംതലമുറക്കാരനും സിനിമയിലേക്ക്. ശ്രീജിത്ത് രവിയുടെ മകന്‍ ഋതുണ്‍ ജയ് ആണ് അഭിനയ ജീവിതം തുടങ്ങിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയിലൂടെയാണ് ഋതുണിന്റെ അരങ്ങേറ്റം.

ശ്രീജിത്ത് രവി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുത്തച്ഛന്റെയും അച്ഛന്റെയും അഭിനയത്തികവ് ഋതുണിലും കാണാന്‍ കഴിഞ്ഞുവെന്നാണ് സിനിമയുടെ സംവിധായകന്‍ ഷഹദും മറ്റ് അണിയറപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

ലോക്ഡൗണ്‍ സമയത്ത് ശ്രീജിത്ത് രവിയും ഭാര്യ സജിതയും ചേര്‍ന്ന് ഒരുക്കിയ വെബ് സീരീസില്‍ ഋതുണ്‍ അഭിനയിച്ചിരുന്നു. ഋതുണിനൊപ്പം ശ്രീജിത്ത് രവിയും പ്രകാശന്‍ പറക്കട്ടെയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കഥാപാത്രത്തിനായി ശബ്ദം നല്‍കിയതും ഋതുണ്‍ തന്നെയാണ്.

ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രകാശനെന്ന കുട്ടിയും അവന്റെ സ്വപ്നങ്ങളും കുടുംബ ബന്ധങ്ങളുമാണ് സിനിമയുടെ പ്രമേയം. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗുരുപ്രസാദാണ്. വിശാഖ് സുബ്രമണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന്‍ പറക്കട്ടെ നിര്‍മിക്കുന്നത്.

 

Top