കൊച്ചി: ബംഗളുരു സ്ഫോടന കേസ് പ്രതികളായ തടിയന്റവിട നസീറും ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഷഹനാസിന്റെ കത്തുകള്‍ പരിശോധിച്ചപ്പോഴാണ് വിവരം കിട്ടിയത്.
വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായാണ് പൊലീസ് നിഗമനം. അതേ സമയം എവിടെ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് വ്യക്തമല്ല. ഇയാളുടെ ഇ മെയില്‍ ഐഡികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.