കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യമില്ല. തുടര്‍ന്ന് യുവാക്കള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
പൊലീസ് ഉണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് താഹയുടെ കുടുംബം വ്യക്തമാക്കി. മാത്രമല്ല ഹൈക്കോടതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ പ്രതികരിച്ചു. യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
കോഴിക്കോട് ജില്ലാ കോടതിയാണ് യുവാക്കളുടെ ജാമ്യം തള്ളിയത്. കുറ്റസമ്മതം നടത്തിയെന്ന എഫ്.ഐ.ആറും തെളിവുകളും നിര്‍ണായകമായതോടെയാണ് കോടതിയുടെ നടപടി. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. ഇരുവരും കുട്ടികളാണ് ഇവര്‍ക്ക് ഒന്നും അറിയത്തില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.