അവാര്‍ഡ് ലഭിച്ച തഹസില്‍ദാരുടെ വീട്ടില്‍ റെയ്ഡ്; കണ്ടെടുത്തത് 93 ലക്ഷവും 400 ഗ്രാം സ്വര്‍ണവും

rupee trades

ഹൈദരാബാദ്: സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച തഹസില്‍ദാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് 3.5ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും. തെലങ്കാനയിലെ രംഗ റഡ്ഢി ജില്ലയിലെ കേഷ്മപേട്ട് തഹസില്‍ദാര്‍ ആയിരുന്ന ലാവണ്യയുടെ വീട്ടിലാണ് എക്‌സസൈസ് സംഘം റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയധികം പണവും സ്വര്‍ണവും കണ്ടെടുത്തത്. ഹൈദരാബാദിലെ ഹയാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഭൂമി സംബന്ധമായ രേഖകള്‍ തയാറാക്കി നല്‍കുന്നതിന് ഇവര്‍ ഒരു കര്‍ഷകനോട് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. തഹസീല്‍ദാറും വില്ലേജ് റവന്യൂ ഓഫീസറും കര്‍ഷകനോട് 8 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കര്‍ഷകനില്‍ നിന്നും നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് റവന്യൂ ഓഫീസറെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് തഹസില്‍ദാറുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

Top