മോസ്‌കോ: ജൂലൈ 15 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ മുഖ്യാതിഥികളാകാന്‍ തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് കഴിയില്ലെന്ന് ഫിഫ. ചികിത്സാ കാരണങ്ങളാല്‍ കുട്ടികള്‍ക്ക് മോസ്‌കോയിലേക്കുള്ള യാത്ര നടത്താനാകില്ലെന്നും ഫിഫ വക്താവ് അറിയിച്ചു.
കുട്ടികളുടെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരുടെയും ആരോഗ്യത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫിഫ അറിയിച്ചു.
ഗുഹയില്‍ നിന്ന് പുറത്തുവന്നാല്‍ കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ അവസരമൊരുക്കാമെന്ന് ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോ അവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
രക്തപരിശോധന, ശ്വാസകോശ എക്‌സ്‌റേ, ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് സര്‍ക്കാര്‍. അതു കഴിഞ്ഞുമാത്രമേ അവരുടെ മാതാപിതാക്കള്‍ക്കു പോലും അവരെ കാണാന്‍ അനുവദിക്കൂ.