ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈ ദൃശ്യങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കുട്ടികള്‍ ആശുപത്രി വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. 17 ദിവസത്തോളം ഗുഹയില്‍ കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുമുണ്ട്.
เผยคลิปครั้งแรก #ทีมหมูป่าอะคาเดมี และโค้ช ปลอดภัยดี อยู่ในการดูแลของแพทย์ #ThaiCaveRescue #ThaiPBS
Cr.กรมประชาสัมพันธ์- สำนักโฆษก สำนักเลขาธิการนายกรัฐมนตรี pic.twitter.com/z4jkmMsOfk— ThaiPBS (@ThaiPBS) July 11, 2018
അവസാന ദിവസം പുറത്തെത്തിയ കുട്ടികളില്‍ ഒരാള്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും അതിനുള്ള ചികിത്സ നല്‍കിവരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയിട്ടുണ്ട്.