ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയ 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടുത്തയാഴ്ച ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി പിയാസാക്കോല്‍ സക്കോസത്യഡ്രോണ്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും 18 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു രക്ഷപ്പെടുത്തിയത്. മൂന്നുഘട്ടങ്ങളിലായായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. നൂറുകണക്കിന് വിദഗ്ധരുടെ ശ്രമഫലമായായിരുന്നു കുട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മുന്‍ തായ് നാവികസേനാംഗം സമന്‍ കുനന്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെടുകയും ചെയ്തിരുന്നു.
പതിവു ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷമായിരുന്നു 12 കുട്ടികളും ഫുട്‌ബോള്‍ ടീം കോച്ചും ഗുഹയിലേക്കു സാഹസികയാത്ര നടത്തിയത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് ഗുഹാമുഖം മൂടിയതിനാല്‍ ഇവര്‍ ഗുഹയില്‍ കുടുങ്ങുകയായിരുന്നു.