ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കുന്നതിനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനത്തിന് ആരംഭമായി.
ഇന്ത്യന്‍ സമയം രാവിലെ എട്ടരയ്ക്കായിരുന്നു ദൗത്യത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ് കനത്ത മഴയും വെള്ളക്കെട്ടും. കഴിഞ്ഞ ദിവസം നാലു കുട്ടികളെ ഗുഹയില്‍ നിന്നു പുറത്തെത്തിച്ചിരുന്നു. കൂടാതെ രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയതായും തായ് നേതൃത്വം പറഞ്ഞു.
ശേഷിച്ച ഏഴു പേര്‍ക്കായാണ് രണ്ടാംഘട്ട ദൗത്യത്തിന് തുടക്കം കുറിച്ചത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സും സംഭവം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. സുരക്ഷാസംഘം രാവിലെ ഗുഹക്കുള്ളില്‍ പ്രവേശിച്ചതായി ഓപ്പറേഷന്‍ ഹെഡ് നരൊന്ഗ്‌സക് ഒസൊത്തന്‍കൊണ്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ സുരക്ഷാസേന മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു. ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്