ബാങ്കോക്ക്: തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ കൂട്ടുകെട്ട്. ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യക്കാരായ സാഥ്വിക്ക് സായ്‌റാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി കൂട്ടുകെട്ടാണ് കിരീടം നേടിയത്.
ചൈനയുടെ ലീ ഹുന്‍ ഹുയി-ലിയു യു ചെന്‍ കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19 18-21 21-18.
ഇരുവരുടെയും കന്നി കിരീടനേട്ടമാണിത്. ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യന്‍ ജോഡി വിജയം സ്വന്തമാക്കിയത്. വനിതകളുടെ സിംഗിള്‍സ് മത്സരത്തില്‍ സൈന നേഹ്വാളും പുരുഷ സിംഗിള്‍സില്‍ പി.കശ്യപും, കെ.ശ്രീകാന്തും പരാജയപ്പെട്ടിരുന്നു.