ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യന്‍ താരം സായ് പ്രണീത് ഫൈനലില്‍ പ്രവേശിച്ചു.
ആതിഥേയ താരം പന്നാവിതിനെ പരാജയപ്പെടുത്തിയാണ് മൂന്നാം സീഡ് സായ് ഫൈനൽ പ്രവേശനം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സായിയുടെ വിജയം.
മത്സരം 36 മിനിറ്റിനുള്ളില്‍ അവസാനിച്ചു. സ്കോര്‍: 21-11, 21-15. സായ് പ്രണീത് ഫൈനലില്‍ ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ നേരിടും.
എന്നാൽ ഇന്ത്യക്ക് വനിതാവിഭാഗത്തിൽ നിരാശയായിരുന്നു ഫലം. വെറ്ററൻ താരം സൈന നെഹ്വാൾ സെമിയിൽ പുറത്താവുകയായിരുന്നു. തായ്ലൻഡിന്റെ ബുസാനാനിനോടായിരുന്നു രണ്ടാം സീഡായ സൈനയുടെ തോല്‍വി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. സ്കോര്‍: 21-19, 21-18.