തായ്‌പേയ്: തായ് വാന്‍ ആശുപത്രിയിലെ തീപിടുത്തത്തില്‍ 9 പേര്‍ മരിക്കുകയും 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്.
ന്യൂ തായ്‌പേയ് സിറ്റിയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ സമയോചിത ഇടപെടല്‍ മൂലം രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നതെന്നും, രാവിലെ തീപിടുത്തമുണ്ടായതിനാല്‍ മരണസംഖ്യ കൂടിയിട്ടില്ലെന്നും പ്രീമിയര്‍ വില്യം വ്യക്തമാക്കി. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.