മാസ്റ്റർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുകയാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം കൂടിയാണിത്. ‘ദളപതി 67’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾക്ക് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിൽ പാട്ടുകൾ ഉണ്ടായിരിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
ആക്ഷൻ രംഗങ്ങൾ കോർത്തിണക്കുന്ന ചിത്രമായിരിക്കും ദളപതി 67 എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പാട്ടില്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകും. അനിരുദ്ധ് രവിചന്ദറോ സാം സി എസ്സോ ആകും സംഗീത സംവിധാനം നിര്വഹിക്കുക എന്നുമാണ് വിവരം.
സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അര്‍ജുൻ സർജ ചിത്രത്തിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.