‘ ദളപതി 63’ യുടെ ലൊക്കേഷന്‍ ഹണ്ടിന് സംഘം ലോസ് ആഞ്ചലസില്‍

വിജയ് – ആറ്റ്‌ലി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ദളപതി 63 യുടെ ലൊക്കേഷന്‍ ഹണ്ടിനായി അണിയറപ്രവര്‍ത്തകര്‍ ലോസ് ആഞ്ചലസിലെന്ന് റിപ്പോര്‍ട്ടുകള്‍. എജിഎസ് ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ദീപാവലി റിലീസായിട്ടാകും ചിത്രം തീയറ്ററിലെത്തുക.

ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തി സംവിധായകന്‍ ആറ്റ്‌ലി ഛായാഗ്രാഹകന്‍ ജികെ വിഷ്ണു എന്നിവരോടൊപ്പം ലൊക്കേഷന്‍ ഹണ്ടിനായി ലോസ്ആഞ്ചലസില്‍ എത്തിയ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരുന്നു.

നയന്‍ താര പ്രധാന കഥാപാത്രങ്ങളിലൊരാളായി ചിത്രത്തിലുണ്ടാകും. യോഗി ബാബു, വിവേക് എന്നിവരുമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ചിത്രമായിരിക്കും തലപതി 63.

വിജയ് കോച്ചിന്റെ വേഷമാകും ചെയ്യുകയെന്നാണ് സൂചനകള്‍. എ ആര്‍ റഹ്മാനാണ് സംഗീതം. ആന്റണി റൂബന്‍ എഡിറ്റിങ്. വിവേകിന്റേതാണ് വരികള്‍. അനല്‍ അരസു സ്റ്റണ്ട് കൊറിയോഗ്രഫിയും നിര്‍വഹിക്കുന്നു.

Top