കണ്ണൂര്‍: മലബാറിന്റെ യാത്രക്ക് കുതിപ്പേകി തലശേരിക്കാരുടെ ചിരകാല സ്വപ്നമായ തലശേരി – മാഹി ബൈപ്പാസ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു.ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കാനാണ് നിലവിലെ തീരുമാനം.എന്നാല്‍ നിര്‍മ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പോരും മുറുകയാണ്. ഒന്നും ചെയ്യാത്തവര്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഏറെ കാലമായുള്ള യാത്രാ ദുരിതത്തിനും ഗതാഗത കുരുക്കിനുമാണ് പരിഹാരം ആകുന്നത്. 18.6 കിലോ മീറ്റര്‍ ദൂരമുള്ള തലശേരി – മാഹി ബൈപ്പാസ് തുറക്കുന്നതോടെ യാത്രയുടെ വേഗം കൂടും. 1977 ല്‍ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചെങ്കിലും 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
ബീമുകള്‍ തകര്‍ന്നുവീണതും കൊവിഡും പ്രതിസന്ധിയും നിര്‍മ്മാണത്തിന്റെ വേഗത കുറച്ചു. ഉദ്ഘാടനം അടുക്കവെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പേരിലുള്ള വാദ പ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്. കേരളത്തിലെ ആദ്യ ആറ് വരി പാത യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്നാണ് ബി ജെ പി സൈബര്‍ ഇടങ്ങളിലെ പോസ്റ്റുകള്‍. ഇതിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.
കുതിരാനില്‍ ഉള്‍പ്പെടെ ഇത്തരം ബി ജെ പി നീക്കങ്ങള്‍ കണ്ടതാണെന്നും ക്രേഡിറ്റ് കിട്ടിയാല്‍ സുഖം ലഭിക്കുമെങ്കില്‍ കിട്ടട്ടെയെന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും പ്രതികരിച്ചു.