പാകിസ്ഥാന്റെ നിലപാടിനെ പ്രശംസിച്ച് താലിബാൻ

കാബൂൾ: പാകിസ്ഥാന്റെ തീരുമാനങ്ങളെ സ്വാഗതം ചെയ്‌ത്‌ താലിബാൻ. അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയ ശേഷം അമേരിക്കൻ സൈന്യത്തിന് സൈനിക താവളങ്ങൾ നൽകേണ്ടതില്ലെന്ന പാകിസ്ഥാൻ സർക്കാരിന്‍റെ തീരുമാനത്തെ താലിബാൻ സ്വാഗതം ചെയ്‌തു.

പാകിസ്ഥാനിൽ സൈനിക താവളങ്ങൾ സ്ഥാപിക്കണമെന്ന സേനയുടെ ആവശ്യം നീതീകരിക്കാനാവുന്നതല്ല. യുഎസിന് അനുമതി നിഷേധിച്ച പാക് തീരുമാനം ഏറ്റവും ഉചിതമായ നടപടിയാണെന്നും താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ പ്രതികരിച്ചു.

സൈനിക താവളങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പാക്-യുഎസ് ചർച്ചകൾ പരാജയപ്പെട്ടെന്ന പിന്നാലെയാണ് താലിബാന്‍റെ പ്രതികരണം. ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്നും പകരം പാകിസ്ഥാൻ നിരവധി ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്‌തിരുന്നു. അഫ്‌ഗാനിസ്ഥാനിൽ സിഐഎയ്ക്കും സൈന്യത്തിനും ഏത് സാഹചര്യത്തിലും കടന്നു ചെല്ലാനുള്ള അധികാരവും പാകിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് സൂചന.

Top