നവാസ് ഷെരീഫിനും ഇമ്രാന്‍ഖാനും താലിബാന്‍ ഭീഷണി; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

imran

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ്, പാക്കിസ്ഥാന്‍ പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ തെഹ്രിക് ഇ-താലിബാന്‍ ഭീകരരുടെ വധ ഭീഷണി.

മുമ്പും ഇത്തരം ഭീഷണികള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം പലവട്ടം റിപ്പോര്‍ട്ട് ചെയ്തതായി പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രം അറിയിച്ചു. പൊലീസ് അടക്കം ബന്ധപ്പെട്ട ഏജന്‍സികളോട് ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top