വടകര : പൊന്നാമറ്റം സിലി വധക്കേസില്‍ ഒന്നാം പ്രതി ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ പൊലീസ് കസ്റ്റഡില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഇന്ന് സമര്‍പ്പിക്കും.
ഇന്ന് വൈകിട്ടോ നാളെയോ ജോളിയെ ഹാജരാക്കാനായിരിക്കും കോടതി നിര്‍ദ്ദേശിക്കുക. ആല്‍ഫൈന്‍ കേസിലെ കസ്റ്റഡി തീരുന്നതിന് മുമ്പ് എം.എം മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേ വ്യാജ ഒസ്യത്ത് കേസില്‍ ജയശ്രീയുടെ പങ്ക് സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറിയേക്കും. ഈ റിപ്പോര്‍ട്ടും ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യൂമന്ത്രിക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും ജയശ്രീക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കുക.