സോഷ്യമീഡിയയില്‍ വരുന്ന വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്,തമന്ന ക്രിക്കറ്റ് താരവുമായി വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.ഇതിനെതിരെയാണ് നടിയു തന്റെ ട്വീറ്റര്‍ പേജിലൂടെ പ്രതികരണം അറിച്ചത്.
‘ഒരു ദിവസം അതൊരു നടനാണെങ്കില്‍ അടുത്ത ദിവസം അത് ഒരു ക്രിക്കറ്റ് താരം,ഇപ്പോള്‍ ഒരു ഡോക്ടറുമാകും.ഇതു പോലുള്ള ഗോസിപ്പുകള്‍ കാണുമ്പോള്‍ ഞാന്‍
ഭര്‍ത്താവിന് വേണ്ടി അതിയായി ആഗ്രഹിക്കുന്നുണ്ടന്ന് തോന്നും.പ്രണയിക്കുക എന്നതില്‍ എനിക്ക് താത്പ്പര്യമുണ്ടങ്കിലും ഇത്തരം പ്രചരണങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല’.
‘സിംഗിളായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണന്നും എന്റെ മാതാപിതാക്കള്‍ വരനുവേണ്ടിയുള്ള തിരച്ചിലിലല്ലന്നും സിനിമയോടാണ് എന്റെ പ്രണയമെന്നും തമന്ന ട്വീറ്ററില്‍ കുറിച്ചു.തുടര്‍ച്ചയായി ഞാന്‍ ഷൂട്ടിങ് തിരക്കുകളുമായി നടക്കമ്പോഴും എങ്ങനെയാണ് ഇങ്ങനെയുള്ള ഗോസിപ്പുകള്‍ ഉണ്ടാകുന്നത് എന്നതില്‍ എനിക്ക് അത്ഭുതമാണ്’.
— Tamannaah Bhatia (@tamannaahspeaks) July 27, 2018
‘ഇത് അപമാനകരമാണന്നും ഞാന്‍ വിവാഹം കഴിക്കുന്നുണ്ടങ്കില്‍ അത് ഞാന്‍ തന്നെ പറയുന്നതായിതിക്കും എന്ന് തമന്ന പറഞ്ഞു. എനിക്ക് വിവാഹം ആയിട്ടില്ല അതെല്ലാം ആരുടേയോ ഭാവനയാണന്ന് ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു എന്നാണ് തമന്നയുടെ ട്വീറ്റര്‍ പോസ്റ്റ്’.