ബംഗളുരു: കര്‍ണ്ണാടകയില്‍ വലിയ വിജയം ബി.ജെ.പിക്ക് നേടിക്കൊടുത്തത് ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനം.
പരമ്പരാഗത വോട്ട് ബാങ്കായ ലിംഗായത്തുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്ത സിദ്ധരാമയ്യ സര്‍ക്കാറിന്റെ നടപടി ഉയര്‍ത്തിയ ഭീഷണി ചെറുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രധാനമായും രംഗത്തിറങ്ങിയത്.
ഇതോടൊപ്പം കൃഷിക്കാരെ എതിരാക്കാന്‍ കോണ്‍ഗ്രസ്സ് നടത്തിയ ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചതും സംഘപരിവാറിന്റെ ഇടപെടല്‍ മൂലമാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിതമായി വീടുകള്‍ തോറും കയറി ഇറങ്ങി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം.
222 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് ബി.ജെ.പിയ്ക്ക് ഇനി ഏതാനും സീറ്റുകള്‍ മാത്രം മതി. അത് ഉടനെ ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കര്‍ണ്ണാടക കൂടി പിടിക്കുന്നതോടെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം എത്തുകയാണ്
ആര്‍.എസ്.എസ് ഇടപെടലും മോദിയുടെ പ്രചരണവുമാണ് കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ വലിയ വിജയത്തിന് കാരണമെന്ന് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ലിംഗായത്തുകളെ വരുതിയിലാക്കി കര്‍ണാടകയില്‍ രണ്ടാമൂഴം നേടാമെന്ന് സിദ്ധാരാമയ്യയുടെയും കോണ്‍ഗ്രസ്സിന്റെയും കണക്കുകൂട്ടലുകളാണ് പിഴച്ചത്. മതവും ന്യൂനപക്ഷ പദവിയുമെന്ന് മോഹിപ്പിക്കുന്ന പ്രീണനങ്ങളെല്ലാം തള്ളിക്കളഞ്ഞ് ലിംഗായത്ത് സമുദായം കോണ്‍ഗ്രസ്സിനെ കൈവിടുകയായിരുന്നു.
കര്‍ണാടക ജനസംഖ്യയില്‍ 17 ശതമാനമുള്ള ലിംഗായത്ത് സമുദായം 100 മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കാന്‍ ശക്തരാണ്. ഒന്നരക്കോടി വരുന്ന ലിംഗായത്തുകള്‍ ബി.ജെ.പിയുടെ വോട്ടുബാങ്കായിരുന്നു.
നിലിവിലെ 224 അംഗ കര്‍ണാടക വിധാന്‍സഭയില്‍ 52 പേരും ലിംഗായത്തുകാരാണ്. പ്രത്യേക മതവും ന്യൂനപക്ഷ പദവിയും നല്‍കി ലിംഗായത്തുകളെ അടര്‍ത്തിയെടുത്ത് ബി.ജെ.പിയെ നിഷ്പ്രഭമാക്കാനുള്ള തന്ത്രമാണ് സിദ്ധാരാമയ്യ പയറ്റിയത്. ഇത് തെരഞ്ഞെടുപ്പ് കോദയില്‍ കോണ്‍ഗ്രസ്സിന് കുതിപ്പുനല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ലിംഗാായത്തുകള്‍ കളിമാറ്റി കളിച്ച് കോണ്‍ഗ്രസ്സിനെ കൈവിട്ട കാഴ്ചയാണിപ്പോള്‍ കാണുന്നത്.