കല്‍പ്പറ്റ: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ശോച്യാവസ്ഥയിലാണെന്നും പൊലീസ് മേധാവി പറഞ്ഞു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചരക്കു വാഹനങ്ങളുടെയും മള്‍ട്ടി ആക്‌സില്‍ ഉള്‍പ്പടെയുള്ള പ്രൈവറ്റ് ബസുകളുടെയും ഗതാഗതം വിലക്കിയിട്ടുണ്ട്. ജില്ല വഴി യാത്രക്കാരെയും കയറ്റി കടന്നു പോകുന്ന എല്ലാ ബസുകളും മറ്റ് റോഡുകള്‍ ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കേണ്ടതാണ്.