കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പളളി പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്ശനത്തില് ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 65 കാരനായ തമ്പി കണ്ണന്താനത്തിന്റെ അന്ത്യം. രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന് തുടങ്ങി 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.