താനെ: കാമുകിയുമായി വഴക്കുണ്ടാക്കി 26കാരന്‍ ലൈവ് സ്ട്രീമില്‍ നിന്ന് ആത്മഹത്യ ചെയ്തു. താനെയിലെ ഉല്‍ഹസ്‌നഗര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം.
മെയ് 21ന് ആണ് ഹാനി അശ്വനി എന്ന യുവാവ് ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യമാണ് യുവാവിനെ ആത്മഹത്യ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആറു വര്‍ഷം മുമ്പ് കോളെജ് കാലത്ത് ആംരഭിച്ച പ്രണയ ബന്ധമായിരുന്നു ഇവരുടേത്. പരസ്പരം പിരിഞ്ഞ രണ്ടു പേരും മറ്റു വിവാഹങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്തിരുന്നു. പിന്നീടാണ് യുവാവിന് വീണ്ടും മനം മാറ്റമുണ്ടായത്.
മെയ് 21ന് രണ്ടു പേരും പരസ്പരം കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും വീണ്ടും വഴക്കുണ്ടാക്കിയാണ് പിരിഞ്ഞത്. വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി കാമുകിക്ക് വിഡിയോ കോള്‍ ചെയ്യുകയും താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മരണം കാമുകിക്ക് ലൈവായി കാണിച്ച് കൊടുക്കുകയും ചെയ്തു.
യുവാവിന്റെ അഛന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നീടാണ് അശ്വനിന്റെ കുടുംബം ലൈവ് വിഡിയോ കാണുകയും പെണ്‍കുട്ടിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്